എന്‍ട്രന്‍സ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പദ്ധതി പ്രകാരം 2022 -ല്‍ പ്ലസ് ടു പാസ്സായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്  2022-23 അധ്യയന വര്‍ഷത്തേയ്ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടാനാവശ്യമായ പരിശീലനത്തിനുള്ള തുക നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസ്സില്‍ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചതും കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയാത്തതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ച തെളിവ്, കുട്ടിയുടെ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 30 -നകം ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. 

പരിശീലനത്തിനുള്ള തുക കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലാണ് അനുവദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0477 2252548.

Share this story