ഉന്നതവിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 

പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.2022 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കലണ്ടര്‍ വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസ്സായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐറ്റിഐ, പോളീടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ഡി.എഡ്, മെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷാ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറം ഇമെയില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 31ന് വൈകിട്ട് അഞ്ച് മണി വരെ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0468 2 327 415.

Share this story