റംസിയുടെ ആത്മഹത്യ : മുന്‍കൂര്‍ ജാമ്യം തേടി നടി ലക്ഷ്മി പ്രമോദ് കോടതിയില്‍
Sep 15, 2020, 13:47 IST
കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്തിനിടെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുടെ സഹോദരന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കൊല്ലം ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയായിരുന്ന ലക്ഷ്മി പ്രമോദിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.