ബ്ളാക്ക് ഫംഗസ് സാനിധ്യം കേരളത്തിലും, കൂടുതല്‍ പരിശോധന നടത്തും: മുഖ്യമന്ത്രി
May 15, 2021, 19:50 IST
തിരുവനന്തപുരം: ഉന്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് കേരളത്തിലും അപൂര്‍വമായി കണ്ടുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡ് കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.അതേസമയം, കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ട്. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തിൽ അനാവശ്യ ഭീതി പരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്ക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.