തൃശ്ശൂരിൽ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു
Apr 14, 2021, 14:06 IST
തൃശൂർ: മകന്റെ വെട്ടേറ്റ് പിതാവിന് ദാരുണാന്ത്യം. ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ് (72) ആണ് മകന്റെ കൈകൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജമാൽ (33) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.മകൻ വയോധികനായ പിതാവുമായി നിരന്തരം വാഴക്കായിരുന്നതായി നാട്ടുകാരും പറയുന്നു.മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.