Times Kerala

കോവിഡ് മഹാമാരി സ്പാനിഷ്‌ ഫ്ളൂവിനെക്കാള്‍ മാരകമായേക്കും; ഞെട്ടിക്കുന്ന റിപ്പോർട്ട്‌

 
കോവിഡ് മഹാമാരി സ്പാനിഷ്‌ ഫ്ളൂവിനെക്കാള്‍ മാരകമായേക്കും; ഞെട്ടിക്കുന്ന റിപ്പോർട്ട്‌

ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കുന്ന സ്പാനിഷ് ഫ്ലൂവിനെക്കാളും മാരകമാകും കൊറോണ വൈറസ് അഥവാ കോവിഡെന്ന് റിപ്പോർട്ട്. ‍‍‍ജാമാ നെറ്റ് വർക്ക് ഓപ്പൺ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ്ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് ‚സ്പാനിഷ് ഫ്ളൂവിനേക്കാളും മാരകമാകാനുള്ള സാധ്യതകൾ ഏറെയാണ്. ആഗോളതലത്തിൽ 20 കോടിയിലധികം പേരെയാണ് ഇതിനോടകം കോവിഡ് ബാധിച്ചത്.

1918 ലെ സ്പാനിഷ് ഫ്ളൂവിനെയാണ് ലോകത്തെ ഏറ്റവും മാരകമായ മഹമാരിയായി കണക്കാക്കപ്പെടുന്നത്. 1918 മുതൽ 1920 വരെയാണ് സ്പാനിഷ് ഫ്ളൂ നീണ്ടു നിന്നത്. ലോകത്ത് മഹാമാരി 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 50 ദശലക്ഷം പേരം കൊന്നൊടുക്കുകയും ചെയ്തു.ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചവരെക്കാളേറെ പേർ സ്പാനിഷ് ഫ്ളൂ ബാധിച്ച് മരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ജെറെമി ഫോസ്റ്റ് വ്യക്തമാക്കിയത് അനുരിച്ച് സ്പാനിഷ് ഫ്ളൂവിന്റെ മൂർധന്യാവസ്ഥയിൽ ഉണ്ടായിരുന്ന മരണത്തിന്റെ ഇൻസിഡന്റ് റേറ്റ് അനുപാതം കോവിഡിന്റെ ആരംഭത്തിൽ തന്നെ കാണാൻ സാധിച്ചു. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്പാനിഷ് ഫ്ളൂവിന്റെ മൂർധന്യാവസ്ഥയിൽ റിപ്പോർട്ട് ചെയ്ത അധിക മരണ നിരക്കും കോവിഡ് മഹാമാരിയുടെ പകർച്ചയുടെ ആദ്യ മാസങ്ങളിലെ നിരക്കുമാണ് ഗവേഷണത്തിനായി താരതമ്യം ചെയ്തത്.ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് മെന്റൽ ഹൈജീന്റെയും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും യുഎസ് സെൻസസ് ബ്യൂറോയുടെയും കണക്കുകളാണ് ഇതിനായി ഗവേഷണത്തിനായി ഉപയോഗപ്പെടുത്തിയത്.

Related Topics

Share this story