അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജി ചോദ്യം ചെയ്യലിന് ഹാജരായി
Apr 16, 2021, 10:58 IST
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എംഎൽഎ ചോദ്യം ചെയ്യലിനായി വിജിലൻസിന് മുന്നിൽ ഹാജരായി. കോഴിക്കോട്ടെ തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിലാണ് അദ്ദേഹം ഹാജരായത്. നേരത്തെ, ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം പണവും സ്വർണവും നിരവധി രേഖകൾ എന്നിവ കണ്ടെടുത്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ അറിയാനാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യുന്നത്.