യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം; വിമർശനവുമായി ഇ പി ജയരാജന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തുന്നത് ഭീകര പ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് യൂത്ത് കേണ്‍ഗ്രസ് ലക്ഷ്യമിട്ടതെന്ന് ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസ്സിന് ലഭിക്കുന്ന വലിയ ജനസ്വീകാര്യത കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

‘രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ തുടരട്ടെ. ജനം സത്യാവസ്ഥ തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമത്തിന് പിന്നിൽ’- ഇപി ജയരാജന്‍ പറഞ്ഞു. നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ ഇനിയും എത്തും. തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതല്‍ നേതാക്കള്‍പങ്കെടുക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.