ലോകകപ്പ് കലാശപ്പോരാട്ടത്തിൽ രാഹുലിനും അർധസെഞ്ച്വറി; ഇന്ത്യക്ക് അഞ്ചുവിക്കറ്റ് നഷ്ടം
Nov 19, 2023, 17:44 IST

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ കെ.എൽ.രാഹുലിന് അർധസെഞ്ച്വറി. നിലവിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. 55 റൺസെടുത്ത രാഹുലും സൂര്യകുമാർ യാദവുമാണ് ക്രീസിൽ. തുടക്കത്തിലെ അപ്രതീക്ഷിത തകർച്ചയിൽ നിന്ന് കെ.എൽ.രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും ചെറുത്തുനിൽപ്പാണ് ഇന്ത്യൻ ഇന്നിംഗ്സിന് പുതുജീവനേകിയത്.