പ്രി​യ ശ്രീ​നി​യെ അവസാനമായി ഒരുനോക്ക് കാണാൻ ടൗൺഹാളിൽ രാഷ്ട്രീയ-സിനിമ പ്രമുഖരുടെ വൻനിര, സംസ്‌കാരം നാളെ | Sreenivasan

പ്രി​യ ശ്രീ​നി​യെ അവസാനമായി ഒരുനോക്ക് കാണാൻ ടൗൺഹാളിൽ രാഷ്ട്രീയ-സിനിമ പ്രമുഖരുടെ വൻനിര, സംസ്‌കാരം നാളെ | Sreenivasan
user
Updated on

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ തുല്യനായ കലാകാരൻ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ എറണാകുളം ടൗൺഹാളിൽ ജനസാഗരം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ നേരിട്ടെത്തി ആദരവർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഹക്കീം ഷാ, നീന കുറുപ്പ്, പൊന്നമ്മ ബാബു, അൻസിബ തുടങ്ങിയ താരങ്ങൾ വികാരാധീനരായി അന്ത്യോപചാരമർപ്പിച്ചു.

ജോഷി, രഞ്ജിത്ത്, എം. പദ്മകുമാർ, ജോണി ആന്റണി, ജി. സുരേഷ് കുമാർ തുടങ്ങിയവരും പ്രിയ സുഹൃത്തിനെ കാണാനെത്തി.

ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോകുന്ന വഴിയാണ് ശ്രീനിവാസന് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് എറണാകുളം കണ്ടനാട്ടെ (ഉദയംപേരൂർ) വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.

Related Stories

No stories found.
Times Kerala
timeskerala.com