ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രുന്നു; പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്നവർ ജാഗ്രത പാലിക്കണം

 ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രുന്നു; പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്നവർ ജാഗ്രത പാലിക്കണം 
 തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാഹചര്യത്തിൽ  പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ വാ​ൽ​വു​ക​ൾ തുറന്നു. ഇതോടെ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങിയതായാണ് റിപ്പോർട്ട്. റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. നിലവിലെ സാഹചര്യത്തിൽ ച​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് തു​ട​രു​ന്ന​ത്.

Share this story