Times Kerala

ഡെങ്കിപ്പനി വ്യാപനത്തിനെതിരെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 

 
വീണ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ വേനൽമഴ ഇടവിട്ട് ലഭിക്കുന്നത് ചൂടിനാശ്വാസമാണ്. എന്നിരുന്നാലും, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും ഇത് കാരണമാകും. ഇത് തടയാൻ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  പൊതുജന പങ്കാളിത്തത്തോടെ നടത്തണമെന്നും പറഞ്ഞ മന്ത്രി, ഡെങ്കിപ്പനി പകരുന്നത് തടയുന്നതില്‍ വ്യക്തികള്‍ക്ക് സ്വന്തം നിലയിലും സമൂഹത്തിനും പ്രധാന പങ്കുവഹിക്കാനാകുമെന്നും കൂട്ടിച്ചേർത്തു. പ്രധാനമായും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണമെന്നും, കൊതുക് വളരാനുള്ള സാധ്യത മുൻനിർത്തി ഇടങ്ങള്‍ കണ്ടെത്തി സാധ്യത ഇല്ലാതെയാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒരുപോലെ തന്നെയാണ് ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും മുന്‍കരുതലുകളെടുക്കേണ്ടതെന്ന് പറഞ്ഞ ആരോഗ്യമന്ത്രി, നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണമെന്നും അഭ്യർത്ഥിക്കുകയുണ്ടായി. മെയ് 16 നു ദേശീയ ഡെങ്കിപ്പനി ദിനത്തിൽ സംസ്ഥാനതല ദിനാചരണത്തിൻ്റെ ഭാഗമായി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  തിരുവനന്തപുരത്ത് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തിൽ യോഗം സംഘടിപ്പിക്കുന്നുണ്ട്. 

Related Topics

Share this story