Times Kerala

കാറിനുള്ളിൽ മരിച്ച നിലയിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും: കമ്പത്ത് കണ്ടെത്തിയ വാഹനം കോട്ടയം രജിസ്ട്രേഷനിലേത് 

 
കാർ
കമ്പം: കാറിനുള്ളിൽ മരിച്ച നിലയിൽ തമിഴ്നാട്ടിലെ കമ്പത്ത് മൂന്നുപേരെ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടേതുമടക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കോട്ടയം രജിസ്ട്രേഷനിൽ ഉള്ള വാഹനം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌തതയിലേതാണ്. സംഭവത്തിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് നാട്ടുകാർ വാഹനം കണ്ടെത്തുന്നത്. ലോക്ക് ചെയ്‌ത രീതിയിലായിരുന്നു വാഹനം ഉണ്ടായിരുന്നത്. വാഹനം കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പുരുഷൻമാരുടെ മൃതദേഹം ഉണ്ടായിരുന്നത് മുൻസീറ്റിലും ഡ്രൈവിംഗ് സീറ്റിലുമാണ്. സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത് പിൻസീറ്റിലാണ്. ഇത് വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലായിരുന്നു.  ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ സമീപത്തു നിന്ന് കണ്ടെത്തുകയും കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു. 

Related Topics

Share this story