Times Kerala

തൃപ്പൂണിത്തുറ സ്ഫോടനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

 
തൃപ്പൂണിത്തുറ സ്ഫോടനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

കൊച്ചി: തൃപ്പൂണിക്കുറ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

സംഭവത്തിൽ ക്ഷേത്ര ഭരണ സമിതി, ഉത്സവ കമ്മിറ്റി, കരാറുകാർ എന്നിവരെ പ്രതിചേർത്ത് തൃപ്പൂണിത്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എക്സ്പ്ലോസീവ്സ് ആക്ട് ചുമത്തിയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലാണ് ഉഗ്രസ്ഫോടനം നടന്നത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Related Topics

Share this story