Times Kerala

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍

 
ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍
 

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍. മ​നോ​ജ്, ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, സി​ജി​ത്ത്, സി​നോ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. കൊ​ടി സു​നി​യും അ​നൂ​പും ഒ​ഴി​കെ​യു​ള്ള പ്ര​തി​ക​ള്‍​ക്കാ​ണ് പ​രോ​ള്‍ കി​ട്ടി​യി​രി​ക്കു​ന്ന​ത്.  പ്ര​തി​ക​ള്‍​ക്ക് പ​രോ​ളി​ന് അ​ര്‍​ഹ​ത​യു​ണ്ട്. 60 ദി​വ​സ​ത്തെ സാ​ധാ​ര​ണ പ​രോ​ളി​നും 45 ദി​വ​സ​ത്തെ പ്ര​ത്യേ​ക പ​രോ​ളി​നും ഇ​വ​ര്‍​ക്ക് അ​ര്‍​ഹ​ത​യു​ണ്ട്. ഇ​ത് അ​നു​സ​രി​ച്ചു​ള്ള അ​പേ​ക്ഷ​യി​ലാ​ണ് ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും ജ​യി​ല്‍ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഇ​വ​രു​ടെ പ​രോ​ള്‍ അ​പേ​ക്ഷ ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ള്ള​തി​നാ​ലാ​ണ് പ​രോ​ളി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം പി​ന്‍​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

Related Topics

Share this story