Times Kerala

 തൃപ്പൂണിത്തുറ സ്ഫോടനം: വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ; അമ്പലക്കമ്മറ്റിക്കെതിരെ പൊലീസ്

 
 തൃപ്പൂണിത്തുറ സ്ഫോടനം: വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ; അമ്പലക്കമ്മറ്റിക്കെതിരെ പൊലീസ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി ഇല്ലായിരുന്നെന്നും അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശമുണ്ടായിരുന്നു. വെടിക്കെട്ടിന് അനുമതിയും ഉണ്ടായിരുന്നില്ല. പുതിയകാവ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം തെക്കുംപുറം വിഭാഗം സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതും അതുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എൻ എസ് എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിൻ്റെ വെടിക്കെട്ടായിരുന്നു നടക്കാനിരുന്നത്. ഇതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.   
ഉ​ഗ്ര സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. 16 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കുന്നു. ഫയർ ഫോഴ്സ് സംഘം എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Related Topics

Share this story