'നന്ദി': മേയർ VV രാജേഷിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Mayor

കേരളത്തിന് വലിയ പ്രതീക്ഷയെന്ന് വി.വി. രാജേഷ്
'നന്ദി': മേയർ VV രാജേഷിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Mayor
Updated on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപി കൗൺസിലർമാരെയും മേയർ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാ നാഥിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് ബിജെപി കൈവരിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് മേയർക്കയച്ച കത്തിൽ പ്രധാനമന്ത്രി കുറിച്ചു.(Prime Minister Narendra Modi writes to Mayor VV Rajesh and congratulates him)

കോർപ്പറേഷനിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെച്ച എല്ലാ കൗൺസിലർമാരെയും പാർട്ടിയുടെ കാര്യകർത്താക്കളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ബിജെപിയോട് ഊഷ്മളമായ സ്നേഹം കാണിച്ച തിരുവനന്തപുരം നഗരത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. നഗരത്തിന്റെ വികസനമെന്നത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിയുള്ളതായിരിക്കണം. അതിനായുള്ള എല്ലാ പിന്തുണയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കത്തിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ കത്ത് മേയർ വി.വി. രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പ്രധാനമന്ത്രി നൽകിയ ഈ സഹായ വാഗ്ദാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവർത്തകർ നീണ്ടകാലം നടത്തിയ കഠിനാധ്വാനത്തിനുള്ള അംഗീകാരവും പ്രധാനമന്ത്രിയുടെ സ്നേഹവുമാണ് ഈ കത്തിലൂടെ ലഭിച്ചതെന്നും വി.വി. രാജേഷ് കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com