പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപത്തിലെയും സ്വർണ്ണമടക്കം കവർന്നുവെന്ന് SIT റിപ്പോർട്ട്: ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി വർധിക്കുന്നു | Sabarimala

ഏഴ് പാളികളിലായുള്ള സ്വർണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്
SIT report points at the scale of Sabarimala gold theft is increasing
Updated on

കൊച്ചി: ശബരിമല സന്നിധാനത്ത് നടന്ന സ്വർണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ എസ്.ഐ.ടി റിപ്പോർട്ട് പുറത്ത്. ഇത് പ്രകാരം, വിഗ്രഹത്തിന് പിന്നിലെ പ്രഭാമണ്ഡലത്തിൽ നിന്നും ശ്രീകോവിൽ കട്ടിളയിൽ നിന്നുമാണ് വൻതോതിൽ സ്വർണ്ണം അപഹരിച്ചത്.(SIT report points at the scale of Sabarimala gold theft is increasing)

പ്രഭാമണ്ഡലത്തിലെ ഏഴ് പാളികളിലായുള്ള സ്വർണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്. കട്ടിള പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണവും പ്രതികൾ തട്ടിയെടുത്തു. കടത്തിയ സ്വർണ്ണം ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് ലോഹങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തത്.

കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒയുമായ പങ്കജ് ഭണ്ഡാരി, പണിക്കൂലിയായി ലഭിച്ച 109.243 ഗ്രാം സ്വർണ്ണം എസ്.ഐ.ടിക്ക് കൈമാറി. പ്രതികൾ ഇതുവരെ ഹാജരാക്കിയതിനേക്കാൾ കൂടുതൽ സ്വർണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് എസ്.ഐ.ടി കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ അധിക സ്വർണ്ണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇത് ഭക്തർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്

Related Stories

No stories found.
Times Kerala
timeskerala.com