സംസ്ഥാനത്ത് നാലു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Thu, 16 Mar 2023

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ അടുത്ത രണ്ട് ദിവസം നേരിയ തോതിൽ മഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സാമാന്യം വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് പകൽ താപനിലയിൽ ഇന്നും കാര്യമായ കുറവ് വന്നിട്ടില്ല. പാലക്കാട് മലന്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.