Times Kerala

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിൽ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 
'കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം'; വി.ഡി സതീശൻ
തിരുവനന്തപുരം: നാട് ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറും നോക്കുകുത്തിയായി നിൽക്കുകയാണ് പോലീസെന്നും അവർ ഗുണ്ടകൾക്കും ലഹരി മാഫിയക്കും സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് സാധിക്കുന്നില്ലായെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലെ ഉപജാപക സംഘമാണെന്നും പോലീസിനെ പാർട്ടി നേതാക്കൾക്കായി വീതിച്ചുകൊടുത്തിരിക്കുകയാണെന്നും പറഞ്ഞ സതീശൻ നാട്ടിൽ നടക്കുന്നത് ഇതുവരെയും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണങ്ങളാണെന്നും കൂട്ടിച്ചേർത്തു. ഇവിടെ ആർക്കും കൊട്ടേഷൻ കൊടുക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും വീടുകൾ സംസ്ഥാനത്തുടനീളം അടിച്ചുപൊളിക്കുകയാണെന്നും പൊലീസിനും എക്സൈസിനും ആരെങ്കിലും വിവരം കൊടുത്താൽ അവരെയും ആക്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. പോലീസ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതി കൊടുത്തവരെ പരിഹസിക്കുകയാണുണ്ടായതെന്നും താൻ കോഴിക്കോട് കമ്മീഷണറോട് വിളിച്ചുപറഞ്ഞിട്ടു പോലും നടപടിയെടുത്തില്ലെന്നും പറഞ്ഞ സതീശൻ പ്രതി രക്ഷപ്പെടുന്ന പക്ഷമാ പോലീസ് മറുപടി പറയേണ്ടി വരുമെന്നും ഇത് തന്നെയാണ് മുഖ്യമന്ത്രിയുണ്ടെങ്കിലും അവസ്ഥയെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. 

Related Topics

Share this story