രാഷ്ട്രപതി കൊച്ചിയില്‍ എത്തി; ഉജ്ജ്വല സ്വീകരണം നൽകി സംസ്ഥാന സർക്കാർ
Thu, 16 Mar 2023

കൊച്ചി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊച്ചിയിൽ എത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി.ജോയി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. നാവിക സേനയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി കൊച്ചിയിലെത്തിയത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. വൈകുന്നേരം ഫോര്‍ട്ട് കൊച്ചിയിലെ ദ്രോണാചാര്യയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരികുമാര്‍, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എം.എ ഹംപിഹോളി എന്നിവര്‍ പങ്കെടുക്കും.