ഒന്നല്ല, പത്ത് നട്ടെല്ലുള്ളത് കൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്; എം.വി. ഗോവിന്ദൻ
Fri, 17 Mar 2023

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഒന്നല്ല, പത്ത് നട്ടെല്ലാണ് തനിക്കുള്ളതെന്നും അതുകൊണ്ടാണ് സ്വപ്നയ്ക്ക് എതിരേ പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ എം.വി.ഗോവിന്ദന് സമ്മര്‍ദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമർശം വസ്തുതാ വിരുദ്ധമാണ്. തെറ്റായ ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ അറിയിച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകന് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.