ഹോട്ടലുടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ സംഭവം; ട്രോളി ബാഗുകള്‍ പുറത്തെത്തിച്ചു
Updated: May 26, 2023, 10:28 IST

പാലക്കാട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ സൂക്ഷിച്ച ട്രോളി ബാഗുകള്‍ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സ് സംഘം പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ട്രോളി ബാഗുകള്‍ കണ്ടെത്തി. ഒന്‍പതാം വളവിലെ റോഡില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ബാഗ് പലയിടത്തായി പൊട്ടിയിട്ടുണ്ടായിരുന്നതിനാല് ടാര്‍പ്പായയില്‍ പൊതിഞ്ഞ് കെട്ടിയാണ് മൃതദേഹം മുകളിലെത്തിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധന നടത്തുന്നുണ്ട്.