Times Kerala

 ബേ​ലൂ​ർ മ​ഖ്ന​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം വീ​ണ്ടും പ​രാ​ജ‌യം; ദൗ​ത്യ സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത‌​ട​ഞ്ഞു

 
 ബേ​ലൂ​ർ മ​ഖ്ന​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം വീ​ണ്ടും പ​രാ​ജ‌യം; ദൗ​ത്യ സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത‌​ട​ഞ്ഞു
 മാ​ന​ന്ത​വാ​ടി: ആ​ളെ​ക്കൊ​ല്ലി കാ‌​ട്ടാ​ന ബേ​ലൂ​ര്‍ മ​ഖ്ന​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം വീ​ണ്ടും പ​രാ​ജ‌​യ​പ്പെ​ട്ടു. രാ​വി​ലെ കാ​ട്ടി​ക്കു​ളം ഇ​രു​മ്പു​പാ​ല​ത്തി​ന് അ​ടു​ത്തെ​ത്തി​യ ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​യി ദൗ​ത്യ​സം​ഘം കാ​ട്ടി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ആ​ന സ്ഥ​ലം മാ​റി‌​യ​തോ‌​ടെ ദൗ​ത്യം പ​രാ​ജ‌​യപ്പെടുകയായിരുന്നു. ആ​ന​യ്ക്ക് മ​യ​ക്കു​വെ​ടി ഏ​റ്റാ​ൽ തി​രി​ച്ച് ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മ​യ​ങ്ങാ​നെ​ടു​ക്കു​ന്ന അ​ര മ​ണി​ക്കൂ​റോ​ളം സ​മ​യം ആ​ന ഓ‌‌​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.   തി​രി​ച്ച് കാ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി‌​യ ദൗ​ത്യ​സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട‌​യ​ച്ചു. അതേസമയം ശ​നി​യാ​ഴ്ച അ​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ​ട​മ​ല​യി​ൽ ആ​ന‌​യെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related Topics

Share this story