ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും
Sep 19, 2023, 17:41 IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് മാധ്യമങ്ങളെ കാണുന്നത്. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു പിണറായി വിജയന് അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്.

കരുവന്നൂർ തട്ടിപ്പ്, കരിമണൽ മാസപ്പടി, സോളാർ ഗൂഢാലോചന, കൈതോലപ്പായ കൈക്കൂലി, കെ - ഫോൺ, കെ - റെയിൽ, എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തിലും അടക്കം മൗനം പാലിച്ച ശേഷമാണ് ഇന്ന് മാധ്യമങ്ങളെ കാണാനൊരുങ്ങുന്നത്.