തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് ഫയര്‍ ഫോഴ്സ് അനുമതി ഇല്ല: ഡിജിപി ബി.സന്ധ്യ

സാനിറ്റൈസറില്നിന്നുള്ള ആല്‍ക്കഹോള്‍ സാന്നിധ്യവും ഇവിടെയുണ്ടായിരുന്നു. ആല്‍ക്കഹോളും ബ്ലീച്ചിംഗ് പൗഡറുമായി ചേര്‍ന്നാലും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ബ്ലീച്ചിംഗ് പൗഡര്‍ വെള്ളത്തില്‍ കലര്‍ന്നാല്‍ തീപിടിത്തിന് സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രി പെയ്ത മഴയാണോ തീപിടിത്തതിന് കാരണമായതെന്ന് പരിശോധിക്കും.
തീപിടിത്തതിന് സാധ്യതയുള്ള രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്നും ഡിജിപി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണശാലയിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.