തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.(Police investigation report submitted against PT Kunju Muhammed )
തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതിയിൽ പറയുന്ന സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ ഉണ്ടായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
വനിതാ ചലച്ചിത്ര പ്രവർത്തകയാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പോലീസിനോട് റിപ്പോർട്ട് തേടിയത്. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാകും.