'കോൺഗ്രസ് ദിശാ ബോധമില്ലാത്ത വെറും 'പ്രതിപക്ഷമായി' മാറുന്നു: വിമർശനപരമായ അവലോകനം പങ്കുവെച്ച് ശശി തരൂർ | Congress

പാർട്ടിയിൽ തരൂരിനെ ഒതുക്കുന്നുണ്ടെന്നും ഇതിൽ പറയുന്നു
Shashi Tharoor shares critical review against Congress party
Updated on

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ വിമർശിച്ചു കൊണ്ടുള്ള നിരീക്ഷണങ്ങൾ അടങ്ങിയ ഒരു അവലോകനം പങ്കുവെച്ച് മുതിർന്ന നേതാവ് ശശി തരൂർ എം.പി. പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുന്ന തരൂർ, കോൺഗ്രസിന് ദിശാബോധവും വ്യക്തമായ നയങ്ങളും ഇല്ലാതായെന്ന് വിലയിരുത്തുന്ന ലേഖനമാണ് പങ്കുവെച്ചത്.(Shashi Tharoor shares critical review against Congress party)

കോൺഗ്രസ് ഒരു ബദൽ നയം മുന്നോട്ട് വെക്കാതെ, 'എതിർപ്പ്' മാത്രം ഉയർത്തിക്കൊണ്ടുള്ള വെറും പ്രതിപക്ഷമായി മാറുന്നുവെന്നാണ് ഇതിൽ പറയുന്നത്. പാവങ്ങളുടെ മിശിഹ ആകാൻ ശ്രമിച്ച കോൺഗ്രസ് ബി.ജെ.പിക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും, പാർട്ടിയിൽ തരൂരിനെ ഒതുക്കുന്നുണ്ടെന്നും അവലോകനത്തിൽ നിരീക്ഷിക്കുന്നു.

ഈ നിരീക്ഷണങ്ങളെ 'യാഥാർത്ഥ്യം' എന്നും 'ചിന്താപരമെന്നും' ആണ് ശശി തരൂർ വിലയിരുത്തിയത്. തരൂർ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ 'വിചാരധാരയുടെ പ്രതീകമാണ്' എന്നും ഈ അവലോകനത്തിൽ പറയുന്നുണ്ട്.പാർട്ടി നേതൃത്വത്തിനെതിരെ തരൂർ പരോക്ഷമായി വിമർശനം ഉന്നയിക്കുന്നത് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com