Times Kerala

സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രി ചുമതല നൽകും

 
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ നി​ന്ന് വി​ജ​യി​ച്ച സു​രേ​ഷ് ഗോ​പി​ക്ക് ഡ​ൽ​ഹി​യി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം
ഡൽഹി: മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി സാംസ്കാരികം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയാകും. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് നിലവിൽ സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. 
ഇന്ന് വൈകിട്ടടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുരേഷ് ​ഗോപി മലക്കം മറിയുകയായിരുന്നു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 
മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം

Related Topics

Share this story