സിസോദിയക്ക് കുരുക്ക് മുറുകുന്നു; അഴിമതിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ
Thu, 16 Mar 2023

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ (എഫ്ബിയു) അഴിമതി നടത്തിയെന്ന് ആരോപിച്ച് മദ്യനയക്കേസിൽ ജയിലില്‍ കഴിയുന്ന എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 2015ല്‍ എഎപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഫീഡ്ബാക്ക് യൂണിറ്റ് രൂപികരിച്ചത്. ഫീഡ്ബാക്ക് യൂണിറ്റ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഖജനാവിന് ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.