Times Kerala

 റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷിക്കുള്ള സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം

 
 റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷിക്കുള്ള സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം
കോഴിക്കോട്: റബ്ബര്‍ കൃഷി സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. ഉടൻ തന്നെ റബ്ബര്‍ ബോര്‍ഡ് ഇതിന് വിതരണാനുമതി നല്‍കും.  റബ്ബര്‍ ബോര്‍ഡിന് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കെല്ലാം ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.  നിലവില്‍ 25,000 രൂപയാണ് നല്‍കിവന്നിരുന്നത്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ വര്‍ധിച്ച നിരക്കിലുള്ള തുക കര്‍ഷകര്‍ക്ക് ലഭിക്കും. പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും സബ്‌സിഡി ലഭിക്കും. പ്ലാന്റേഷന്‍ സബ്‌സിഡിയും രണ്ടര വര്‍ഷമായി മുടങ്ങിയിരുന്ന സ്‌പെഷ്യല്‍ സ്‌കീമുകളും ഇനി മുടങ്ങില്ല. വര്‍ഷങ്ങളായി വിലക്കുറവ് മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്.  

Related Topics

Share this story