Times Kerala

രാഹുൽ ഗാന്ധി വയനാട് വിട്ടേക്കും; റായ്ബറേലിയിൽ തുടരാൻ നീക്കം

 
ഹി​മാ​ച​ൽ സ​ർ​ക്കാ​രി​നെ അ‌​ട്ടി​മ​റി​ക്കു​മെ​ന്ന് മോ​ദി പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു​വെ​ന്ന് രാ​ഹു​ൽ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയം നേടിയ  രാഹുൽ ഗാന്ധി ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്നതിൽ ചര്‍ച്ച തുടരുന്നു. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് വിവരം. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ കേരളത്തിലെ നേതാക്കളെ തന്നെ മത്സരിത്തിന് പരിഗണിച്ചേക്കും.

രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് പ്രതികരിച്ചിരുന്നു. ഗാന്ധി കുടുംബത്തിൻ്റെ തട്ടകമാണ് റായ്ബറേലി. യുപി പിസിസിയുടെ നിലപാട്  രാഹുലിനെ അറിയിച്ചതായും അജയ് റായ് പ്രതികരിച്ചു. 

Related Topics

Share this story