Times Kerala

 ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണു​ണ്ടി​യി​ൽ പ്ര​തി​ഷേ​ധം; റേ​ഞ്ച് ഓ​ഫീ​സ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

 
 ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണു​ണ്ടി​യി​ൽ പ്ര​തി​ഷേ​ധം; റേ​ഞ്ച് ഓ​ഫീ​സ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
 

മാ​ന​ന്ത​വാ​ടി: അ​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണു​ണ്ടി​യി​ൽ പ്ര​തി​ഷേ​ധം. ര​ണ്ടു​ത​വ​ണ ദൗ​ത്യ സം​ഘ​ത്തി​ന്‍റെ മൂ​ന്നി​ലെ​ത്തി​യ ആ​ന​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പു​ൽ​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​മ​ദി​നെ​യും സം​ഘ​ത്തെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്. സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ണ്ണു​ണ്ടി​യി​ലെ ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ച് സം​ഘം പോ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് എ​ത്തി​യ​ത്. ആ​ന​യെ പി​ടി​കൂ​ടാ​തെ റേ​ഞ്ച് ഓ​ഫീ​സ​റെ വി​ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.  

എ​ന്നാ​ൽ ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ന്നും ആ​ന​യെ തെ​ര​യാ​ൻ മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​ണെ​ന്നും ആ​ന​യെ ക​ണ്ടെ​ത്തി​യാ​ൽ എ​ത്ര രാ​ത്രി​യാ​യാ​ലും മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.  

Related Topics

Share this story