Times Kerala

 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ രാഷ്ട്രീയ വിവാദം; പിന്നാലെ പൂക്കോട് വെറ്ററിനറി കോളജിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനസ്ഥാപിച്ചു

 
33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ രാഷ്ട്രീയ വിവാദം; പിന്നാലെ പൂക്കോട് വെറ്ററിനറി കോളജിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനസ്ഥാപിച്ചു
 

പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ മരണവുമായി ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനസ്ഥാപിച്ചു.  ഡീന്‍ 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പുനസ്ഥാപിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. നാളെമുതല്‍ 7 പ്രവൃത്തിദിനം വീണ്ടും സസ്‌പെന്‍ഷന്‍ നേരിടണം. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി. 

 
സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് 33 വിദ്യാര്‍ത്ഥികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും.  

Related Topics

Share this story