Times Kerala

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; യോഗ്യത ഡിഗ്രിയും പിജിയും 

 
മോദി
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തര്‍പ്രദേശിയിലെ വാരാണസിയിലാണ് മോദി നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികയിൽ 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതയായി 1978-ല്‍ ഡൽഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നു. കൈയില്‍ 52,920 രൂപയാണ് ഉള്ളത്. സ്വന്തമായി വീടോ വാഹനമോ ഇല്ല. 

Related Topics

Share this story