നവകേരള സദസിനെതിരേ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
Nov 21, 2023, 22:03 IST

തിരുവനന്തപുരം: നവകേരള സദസിനെതിരേ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. തിങ്കളാഴ്ച പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിന് പിന്നാലെ യുഡിഎഫ് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരാനുള്ള നിലപാടിലാണ്.
യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
