Times Kerala

 മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ ദുരൂഹ മരണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​രു​ണാ​ച​ലി​ലേ​ക്ക്

 
ദേഹമാസകലം മുറിവ്, രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മൃതദേഹങ്ങള്‍; അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണം  ബ്ലാക്ക് മാജിക്ക്?
 തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മലയാളി ദമ്പതികളെയും സുഹൃത്തായ യുവതിയെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം അ​രു​ണാ​ച​ലിലേക്ക്.ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും സ്ത്രീ​ക​ളെ കൊ​ന്ന ശേ​ഷം ന​വീ​ൻ ജീ​വ​നൊ​ടു​ക്കി​യ​താ​ണോ​യെ​ന്നും പോ​ലീ​സ് സംശയിക്കുന്നുണ്ട്.
ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രാ​യ കോ​ട്ട​യം മീ​ന​ടം നെ​ടും​പൊ​യ്ക​യി​ല്‍ ന​വീ​ന്‍ തോ​മ​സ് (39), ഭാ​ര്യ വ​ട്ടി​യൂ​ര്‍​ക്കാ​വ് മൂ​ന്നാം​മൂ​ട് അ​ഭ്ര​കു​ഴി എം​എം​ആ​ര്‍​എ സി​ആ​ര്‍​എ കാ​വി​ല്‍ ദേ​വി (41), വ​ട്ടി​യൂ​ര്‍​ക്കാ​വ് മേ​ല​ത്തു​മേ​ലെ എം​എം​ആ​ര്‍​എ 198 ശ്രീ​രാ​ഗ​ത്തി​ല്‍ ആ​ര്യ.​ബി. നാ​യ​ര്‍ (27) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.ബ്ലാ​ക്ക് മാ​ജി​ക്കി​ന് ഇ​ര​ക​ളാ​യാ​ണ് ദ​ന്പ​തി​ക​ളും യു​വ​തി​യും മ​രി​ച്ച​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും ഉ​ണ്ട്. ഇ​വ​രു​ടെ ഫോ​ണു​ക​ളും മ​റ്റും കൂ​ടു​ത​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. പ​ര​ലോ​ക​ത്തെ​പ്പ​റ്റി​യു​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ളും മ​ര​ണ​കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related Topics

Share this story