SIR : ആദ്യഘട്ടം ഇന്ന് പൂർത്തിയാകും; 25 ലക്ഷത്തോളം പേർ പുറത്തേക്ക് | SIR
തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ നടപടികളുടെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. വീടുകൾ കയറി ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള അവസാന തീയതിയാണിന്ന്. നിലവിൽ സംസ്ഥാനത്ത് ഡിജിറ്റൈസേഷൻ നടപടികൾ 100 ശതമാനത്തിനടുത്ത് പൂർത്തിയായിക്കഴിഞ്ഞു. കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകൾ ഇതിനോടകം മുഴുവൻ ഫോമുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.(SIR, The first phase will be completed today)
പുതുക്കിയ കണക്കുകൾ പ്രകാരം കരട് പട്ടികയിൽ നിന്ന് ഏകദേശം 25 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ ബി.എൽ.ഒമാർക്ക് ഇന്ന് കൂടി നിർദ്ദേശിക്കാം.
ഡിസംബർ 23-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിലെ പരാതികൾ ജനുവരി 22 വരെ സമർപ്പിക്കാം.ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കും.
അതേസമയം, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. നടപടികൾ ഈ മാസം 20 വരെ നീട്ടാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ നടപടികൾ പൂർത്തിയാക്കാൻ രണ്ടാഴ്ച കൂടി സമയം വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

