Times Kerala

 മിഷൻ ബേലൂർ മഖ്‌ന; കാട്ടാനയെ പിടികൂടന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും

 
മിഷൻ ബേലൂർ മഖ്‌ന; കാട്ടാനയെ പിടികൂടന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും
 

വയനാട് പടമലയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ആർആർടി സംഘം എത്തും. മണ്ണാർകാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ സേനാംഗങ്ങളും പ്രദേശത്തെത്തും.

ഇന്നലെ ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആനയെ കർണാടക അതിർത്തി കടത്തിവിടാൻ ശ്രമമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.  

Related Topics

Share this story