Times Kerala

 റേഷന്‍ സാധനങ്ങളുമായി ഇനി കെഎസ്ആർടിസി എത്തും.!

 
KSRTC
 തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളിലേക്കും തീരദേശ മേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി ഇനി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.  ഇതിനായി ബസുകള്‍ രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ വിട്ടുനല്‍കാനും തയ്യാറാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയില്‍ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നത്. സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളായി കെഎസ്ആര്‍ടിസിയെ മാറ്റാനും സാധ്യതയുണ്ട്. അതേസമയം,ആദിവാസി ഊരുകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ വാഹന സംവിധാനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

Related Topics

Share this story