Times Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്: പോലീസ് കേസെടുത്തു 

 
കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ കുടുംബം കൊടുത്ത പരാതിയിലാണ് നടപടി.
സംഭവത്തില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടിയെടുത്തത്. ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. 

Related Topics

Share this story