Times Kerala

കുട്ടികൾക്ക് കോവിഡ് വാക്സിൻ നവംബർ പകുതിയോടെ

 
news
 ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിന്റെ വിതരണം നവംബർ പകുതിയോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതും, രോഗപ്രതിരോധശേഷി കുറവുള്ളതുമായ കുട്ടികൾക്ക് മുൻഗണന നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്.മൂന്നാഴ്ചക്കകം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതിന്റെ മുൻഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ.വാക്സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് വാക്സിൻ നൽകുന്നതിന്റെ മുൻഗണനാക്രമം നിശ്ചയിക്കുക.
രണ്ടു വയസുമുതലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാർശ നൽകിയിരുന്നു. ഡ്രഗ്സ് കൺട്രോളർ അന്തിമാനുമതി നൽകുന്ന പക്ഷം വാക്സിൻ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

Related Topics

Share this story