ഖ​ലി​സ്താ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് അ​റ​സ്റ്റി​ൽ

ഖ​ലി​സ്താ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് അ​റ​സ്റ്റി​ൽ
 ഛണ്ഡി​ഗ​ഡ്: ഖ​ലി​സ്താ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് അ​റ​സ്റ്റി​ൽ. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​ന് ശേ​ഷം ജ​ല​ന്ധ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​മൃ​ത്പാ​ലി​നെ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കിയിരിക്കുകയാണ്.  ഞാ​യ​റാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നവും റ​ദ്ദാ​ക്കി. നേ​ര​ത്തെ അ​മൃ​ത്പാ​ലി​ന്‍റെ ആ​റ് അ​നു​യാ​യി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Share this story