Times Kerala

കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ല; സുപ്രീംകോടതി

 
ച​ണ്ഡി​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: വ​ര​ണാ​ധി​കാ​രി വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. 10722 കോടി കടമെടുക്കാനുള്ള അവകാശം ബോദ്ധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു,​

വാ​യ്പ​യു​ടെ​ ​കാ​ര്യ​ത്തിൽ കേ​ര​ള​ത്തി​ന് ​മ​തി​യാ​യ​ ​ആ​ശ്വാ​സം​ ​ല​ഭി​ച്ചു​വെ​ന്നാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​സൂ​ര്യ​കാ​ന്തും​ ​കെ.​വി.​ ​വി​ശ്വ​നാ​ഥ​നും​ ​അ​ട​ങ്ങി​യ​ ​ബെഞ്ചിന്റെ വിലയിരുത്തൽ. അ​ധി​ക​ ​വാ​യ്പ​യെ​ടു​ക്ക​ലി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യാ​ൽ​ ​അ​ടു​ത്ത​ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ​ ​ആ​ ​തു​ക​ ​കു​റ​യ്ക്കു​മെ​ന്ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉന്നയിച്ച​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു. കേരളത്തിന് ഇനിയും കടമെടുക്കാൻ അവകാശമുണ്ടെന്ന വാദം തെറ്റാണ്. 2017/20 കാലത്ത് അധികമായി കടമെടുത്തുവെന്ന കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി ശരിവെച്ചിരുന്നു. അവകാശപ്പെടുന്ന തുകയിലെ കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
 

Related Topics

Share this story