'VCയെ നിയമിക്കാൻ അധികാരം ചാൻസ്‌ലർക്കാണ്, ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം': സുപ്രീം കോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ | VC

നിയമ നിർമ്മാണ സഭകളെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു
'VCയെ നിയമിക്കാൻ അധികാരം ചാൻസ്‌ലർക്കാണ്, ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം': സുപ്രീം കോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ | VC
Updated on

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന തർക്കങ്ങളിലെ സുപ്രീംകോടതിയുടെ ഇടപെടലിനെതിരെ രൂക്ഷവിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. വി.സി.യെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ് എന്നും, കോടതി ഈ അധികാരം ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഗവർണർ പറഞ്ഞു.(The Chancellor has the power to appoint the VC, Kerala Governor slams Supreme Court)

വി.സി. നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട സുപ്രീംകോടതിയുടെ തീരുമാനത്തെ തുടർന്നാണ് ഗവർണർ രംഗത്തെത്തിയത്. "വി.സി.യെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യു.ജി.സി. ചട്ടവും കണ്ണൂർ വി.സി. കേസിലെ കോടതി വിധിയും ഇത് വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. വി.സി.യെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായി. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം," എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാം, ഗവർണർ കൂട്ടിച്ചേർത്തു.

വി.സി. നിയമന തർക്കത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി കർശനമായ ഇടപെടലാണ് നടത്തിയത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വി.സി.മാരെ സുപ്രീംകോടതി തീരുമാനിക്കുമെന്ന നിലപാട് കോടതി സ്വീകരിച്ചു. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവെച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. വി.സി. നിയമനത്തിൽ സമയവായത്തിൽ എത്തിയില്ലെന്ന് ഗവർണറും സംസ്ഥാന സർക്കാരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com