എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത ഫലം ; ബിജെപിയും യുഡിഎഫും ജയിച്ചത് വർഗീയ ധ്രുവീകരണം നടത്തിയെന്ന് ഇ.പി. ജയരാജന്‍ | E P Jayarajan

ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല.
E P Jayarajan
Updated on

കണ്ണൂര്‍: എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത ഒരു ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍.എല്‍ഡിഎഫിന് നല്ല വിജയമുണ്ടാവേണ്ടതായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഫലം വ്യത്യസ്തമായി. ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല. നീതിപൂർണമായ നടപടി സ്വീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ വിഷത്തിന്റെ വിത്താണ് പാകിയത്. ഈ ഫലം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു.

തോല്‍വി സംബന്ധിച്ച് വിശദമായി പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോവണമെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. തിരുവനന്തപുരത്ത് 50 സീറ്റ് കിട്ടാന്‍ തക്കവണ്ണം കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി എന്താണ് ചെയ്‌തത്‌. ഇടതുപക്ഷം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ പ്രചാരവേല നടത്തി വര്‍ഗീയ ധ്രുവീകരണം രൂപപ്പെടുത്തിയതിന്റെ ഫലമായാണ് ഈ ജയം. അതേസമയം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനെതിരായ ശക്തമായ പ്രചാരവേല യുഡിഎഫും ബിജെപിയും നടത്തി. ഈ രണ്ട് ശക്തികളും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയതിന്റെ ഫലമാണ് ഈ പരാജയമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നാണ് ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് നല്‍കുന്ന സൂചന. വര്‍ഗീയ പ്രചാരണത്തിനിടയില്‍ ഇടതുപക്ഷം കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐഎം വിലയിരുത്തൽ. അയ്യപ്പ സംഗമം വേണ്ട വിധത്തിൽ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം. ഭരണത്തിനെതിരെയും ജനങ്ങൾ വോട്ട് ചെയ്തുവെന്നു സിപിഐഎം വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com