തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ പരാജയത്തെ തുടർന്ന് സി.പി.എമ്മിനുള്ളിൽ നിന്നും പുറത്തുനിന്നും ഉയർന്ന വിമർശനങ്ങൾക്കെതിരെ പരോക്ഷ മറുപടിയുമായി ആര്യ രാജേന്ദ്രൻ. ആരോപണങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണ് ആര്യ രാജേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്. (Won't back down even an inch, Arya Rajendran responds to criticism from inside and outside of CPM)
"ഒരിഞ്ച് പോലും പിന്നോട്ടില്ല" എന്ന ഒറ്റവരി വാചകം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയാണ് അവർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോർപ്പറേഷനിലെ മുൻ കൗൺസിലറായിരുന്ന ഗായത്രി ബാബു ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ജനകീയത ഇല്ലാതാക്കിയത് തിരിച്ചടി ആയെന്നും, ഓഫീസിനെ കരിയർ ബിൽഡിങ്ങിനുള്ള ഓഫീസാക്കി മാറ്റിയെന്നും ഇതിൽ പറഞ്ഞിരുന്നു.