'പിണറായിസത്തിന് ഏറ്റ തിരിച്ചടി, മതേതര നിലപാടുകൾ ഉള്ളവരെ വെല്ലുവിളിച്ചു': PV അൻവർ | CM

തൃണമൂൽ കോൺഗ്രസ് യു ഡി എഫിനെ പിന്തുണച്ചുവെന്ന് അദ്ദേഹം പറഞ്ഞു
CM Pinarayi's ideology has challenged those with secular stances, says PV Anvar
Updated on

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി 'പിണറായിസത്തിന് ഏറ്റ കനത്ത പ്രഹരമാണെ'ന്ന് പി.വി. അൻവർ. ഈ പരാജയത്തോടെ സംസ്ഥാന സർക്കാരിന് തുടർന്ന് അധികാരത്തിൽ ഇരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മരുമകൻ മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ച കോഴിക്കോട് പോലും എൽ.ഡി.എഫിന് പരാജയമുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(CM Pinarayi's ideology has challenged those with secular stances, says PV Anvar)

പിണറായി വിജയനിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാടുകളാണ്, എന്നാൽ അതല്ല സംഭവിച്ചത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും അൻവർ കുറ്റപ്പെടുത്തി. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറ് സീറ്റിൽ അധികം നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽ.ഡി.എഫിനെ കൈവിട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എവിടെയും മത്സരിച്ചിട്ടില്ല. യു.ഡി.എഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്നാണ് സി.പി.എം. വിലയിരുത്തൽ. പരാജയം 'ഞെട്ടിക്കുന്നതാണ്' എന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com