'വളരെ വലിയ നേട്ടം, തിരുവനന്തപുരത്തേക്ക് ഉടനെത്തും': പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജീവ് ചന്ദ്രശേഖറിനെ വിളിച്ച് അഭിനന്ദിച്ചു | PM Modi

വിജയം വളരെ വലിയ നേട്ടമാണ് എന്ന് മോദി അഭിപ്രായപ്പെട്ടു
Will come to Thiruvananthapuram soon, PM Modi Calls Rajeev Chandrasekhar and congratulates him
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി. നേടിയ വിജയത്തെ വലിയ നേട്ടമായി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകാതെ തന്നെ താൻ തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം അറിയിച്ചു.(Will come to Thiruvananthapuram soon, PM Modi Calls Rajeev Chandrasekhar and congratulates him)

തിരുവനന്തപുരത്തെ വിജയത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. തിരുവനന്തപുരത്തെ വിജയം വളരെ വലിയ നേട്ടമാണ് എന്ന് മോദി അഭിപ്രായപ്പെട്ടു.

ഈ വിജയത്തെ പ്രധാനമന്ത്രി ഗുജറാത്തിലെ ഒരു ചരിത്ര സംഭവവുമായി താരതമ്യം ചെയ്തു. 1987-ലെ അഹമ്മദാബാദ് വിജയം ചൂണ്ടിക്കാട്ടിയ മോദി, അന്ന് അഹമ്മദാബാദ് പിടിച്ചെടുത്ത ശേഷമാണ് ബി.ജെ.പി. പിന്നീട് ഗുജറാത്തിൽ ഭരണം നേടിയതെന്നും അനുസ്മരിച്ചു. വിജയത്തിന് പിന്നാലെ 'നന്ദി തിരുവനന്തപുരം' എന്ന് പറഞ്ഞ് മോദി എക്‌സിൽ പോസ്റ്റിട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com