Times Kerala

 ഇന്ത്യയും യുഎഇയും  നാല് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു 

 
 ഇന്ത്യയും യുഎഇയും  നാല് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു 
അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ദിനം നാല് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഇരുനേതാക്കളും നേരിട്ടും പ്രതിനിധിതലത്തിലും ചർച്ചകൾ നടത്തി.

ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, വൈദ്യുതബന്ധ-വ്യാപാര മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം, ഇന്ത്യ-മധ്യപൂർവേഷ്യ സാമ്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള അന്തർഗവൺമെന്റ്തല ചട്ടക്കൂട് ഉടമ്പടി, ഡിജിറ്റൽ അടിസ്ഥാനസൗകര്യ പദ്ധതികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം, രണ്ടു രാജ്യങ്ങളിലെയും നാഷണൽ ആർക്കൈവ്സ് തമ്മിലുള്ള സഹകരണ നിർദേശങ്ങൾ, പൈതൃക-മ്യൂസിയ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം, യുപിഐ (ഇന്ത്യ), എഎഎൻഐ (യുഎഇ) എന്നീ തൽക്ഷണ പണമിടപാടു സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ, JAYWAN (യുഎഇ), റുപേ (ഇന്ത്യ) എന്നീ ആഭ്യന്തര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച പ്രധാന കരാറുകളും ധാരണാപത്രങ്ങളും. 

ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്ത നേതാക്കൾ സഹകരണത്തിന്റെ പുതിയ മേഖലകൾ ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ഫിൻടെക്, ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള സമഗ്രമായ തന്ത്രപ്രധാനപങ്കാളിത്തം ആഴത്തിലാക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ച ചെയ്തു. ഊർജപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. 

 ന​രേ​ന്ദ്ര മോ​ദി അ​ബു​ദാ​ബി​യി​ൽ എ​ത്തി; പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണം

 ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ബു​ദാ​ബി​യി​ൽ എ​ത്തി. യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ രാ​ജ്യ​ത്തെ ആ​ദ്യ ഹി​ന്ദു ക്ഷേ​ത്രം വി​ശ്വാ​സി​ക​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നാ‌​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി‌​യ​തെ​ങ്കി​ലും യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ‌​ടെ‌​യു​ള്ള​വ​രു​മാ‌​യി അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും.
 യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ൽ മോ​ദി​ക്കാ‌​യി ഗം​ഭീ​ര സ്വീ​ക​ര​ണ‌‌​വും ഒ​രു​ക്കി‌​യി​രു​ന്നു. അ​ബു​ദാ​ബി സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന‌‌​ട​ത്തു​ന്ന അ​ഹ്‌​ല​ൻ മോ​ദി എ​ന്ന പ​രി​പാ‌‌​ടി‌​യി​ൽ പ​ങ്കെ​ടു​ത്ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 

Related Topics

Share this story